സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; കാലാവസ്‌ഥാ വകുപ്പ്

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. കൂടാതെ മിക്ക സ്‌ഥലങ്ങളിലും ഒറ്റപ്പെട്ട ശക്‌തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ചൊവ്വാഴ്‌ചയോടെ മഴ ശക്‌തി പ്രാപിക്കും. കൂടാതെ ഇന്ന് അടുത്ത 3 മണിക്കൂറിൽ സംസ്‌ഥാനത്ത് ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും, ഇടിമിന്നലോട് കൂടിയ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Read also : മലയാളത്തിന് വിലക്ക്; ജിബി പന്ത് ആശുപത്രിക്കെതിരെ പ്രതിഷേധം രൂക്ഷം, വിമർശിച്ച് നേതാക്കളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE