‘ഡ്യൂട്ടി ഡോക്‌ടറെ മർദിച്ച പോലീസുകാരനെ അറസ്‌റ്റ് ചെയ്യണം’; ഡോക്‌ടർമാർ സമരത്തിലേക്ക്

By News Desk, Malabar News
MalabarNews_save doctors
Representational Image
Ajwa Travels

തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറെ മര്‍ദിച്ച പോലീസ് ഓഫിസറെ അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്‌തമാക്കി സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ.  പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്‌ച സംസ്‌ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്‌ഥാപനങ്ങളിൽ സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകളും ബഹിഷ്‌കരിക്കും.

രാവിലെ 10 മുതൽ 11 മണി വരെ മറ്റ് ഒപി സേവനങ്ങൾ നിർത്തിവെച്ച് പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചു. കോവിഡ് ചികിൽസ, അടിയന്തര ശസ്‌ത്രക്രിയകൾ, ലേബർ റൂം, അത്യാഹിത വിഭാഗം, തുടങ്ങിയവയ്‌ക്ക്‌ മുടക്കമുണ്ടാകില്ല.

ആശുപത്രിയില്‍ ചികിൽസയ്‌ക്ക്‌ എത്തിയ കോവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടര്‍ന്നാണ്  സിവിൽ പോലീസ് ഓഫിസറായ അഭിലാഷ് ചന്ദ്രന്‍ ഡോക്‌ടറെ മര്‍ദിച്ചത്. സംഭവം നടന്ന് 40 ദിവസമായിട്ടും പ്രതിയെ അറസ്‌റ്റ് ചെയ്യാത്തത് പോലീസിന്റെ അനാസ്‌ഥയാണെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി.

Malabar News: പൊട്ടിയ ലൈനിൽ നിന്ന് ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE