കോഴിക്കോട് : ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിലെ അമരാട് മല ടൂറിസ്റ്റ് കേന്ദ്രത്തിൽ വനത്തിനുള്ളിലുള്ള വെള്ളച്ചാട്ടത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് എത്തിയവരുടെ വാഹനങ്ങൾ പോലീസ് പിടികൂടി. വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയ 18 പേരുടെ ബൈക്കുകളാണ് പോലീസ് പിടിച്ചെടുത്തത്.
ഇന്നലെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴാണ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇവർ വെള്ളച്ചാട്ടത്തിൽ എത്തിയത്. പോലീസിനെ കണ്ടതോടെ ചിലർ ബൈക്കുകളുമായി രക്ഷപ്പെട്ടെങ്കിലും ചിലർ ബൈക്കുകൾ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. പിടികൂടിയ ബൈക്കുകൾ മിനി ലോറിയിൽ കയറ്റി പോലീസ് സ്റ്റേഷൻ പരിസരത്ത് എത്തിച്ചു.
എസ്ഐ ശ്രീജേഷും സംഘവും നടത്തിയ പരിശോധനയിലാണ് കോവിഡ് മാനദണ്ഡ ലംഘനം ശ്രദ്ധയിൽ പെട്ടത്. ലോക്ക്ഡൗൺ നിയന്ത്രണ ലംഘനം, സാമൂഹിക അകലം പാലിക്കാതെ ഒത്തുകൂടൽ, മാസ്ക് ധരിക്കാതിരിക്കൽ തുടങ്ങിയ വകുപ്പ് പ്രകാരം ബൈക്ക് ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കി.
Read also : രാമനാട്ടുകര അപകടം: മൂന്ന് വാഹനങ്ങളിലായി പോയത് 15 പേർ; ദുരൂഹതയെന്ന് പോലീസ്







































