ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് നിർമാതാക്കളായ സൺ പിക്ച്ചേഴ്സ്. ചിത്രം നവംബർ നാലാം തീയതി തിയേറ്ററുകളിൽ എത്തുമെന്ന പ്രഖ്യാപനത്തോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്ച്ചേഴ്സ് നിര്‍മിക്കുന്ന രജനി ചിത്രമായ ‘അണ്ണാത്തെ’ താരത്തിന്റെ കരിയറിലെ 168ആമത്തെ സിനിമ കൂടിയാണ്.
ശിവയാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ. രജനികാന്തും ശിവയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ നയന്‍താരയാണ് നായികയായി എത്തുന്നത്. രജനിയുടെ ‘ദര്‍ബാറി’ലും നയൻസ് ആയിരുന്നു നായിക.
ചെന്നൈയിലും ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡി ഇമ്മന്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. രജനിയുടെ ‘പടയപ്പ’, ‘അരുണാചലം’ പോലെ ഒരു മാസ് ചിത്രമായിരിക്കും ‘അണ്ണാത്തെ’ എന്നാണ് റിപ്പോർട്ടുകൾ.
Most Read: ജീവനും സുരക്ഷയും മാനിക്കാതെ സേവനനിരതരായ ഡോക്ടർമാർക്ക് ആശംസകൾ; മന്ത്രി വീണാ ജോർജ്