വളകളില്‍ ഒളിപ്പിച്ച് ഹെറോയിന്‍ കടത്താന്‍ ശ്രമം; ഡെൽഹിയില്‍ കോടികളുടെ ലഹരിമരുന്ന് വേട്ട

By Staff Reporter, Malabar News
heroin smuggling through bangles
Ajwa Travels

ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കോടികളുടെ മയക്കുമരുന്ന് വേട്ട. വളകളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരിമരുന്നായ ഹെറോയിനാണ് വിമാനത്താവളത്തിലെ പരിശോധനയില്‍ പിടികൂടിയത്. ഇതിന് 7.5 കോടി വിലവരുമെന്ന് അധികൃതർ അറിയിച്ചു.

വളകളില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് അധികൃതര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 78 വളകളിലായി ഒളിപ്പിച്ച 1.2 കിലോ ഹെറോയിന്‍ കണ്ടെത്തിയത്.

ആഫ്രിക്കന്‍ രാജ്യത്തുനിന്നാണ് വളകള്‍ പാഴ്‌സലായി എത്തിയത്. ഗുഡ്ഗാവിലെ ഒരാളുടെ മേല്‍വിലാസമാണ് പാഴ്‌സലിൽ നൽകിയിരുന്നത്. എന്നാല്‍ പരിശോധനയില്‍ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു. കേസില്‍ ഉടന്‍ അറസ്‌റ്റുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ കയറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 3.5 കോടി രൂപയുടെ 510 ഗ്രാം ഹെറോയിനും അധികൃതർ പിടികൂടിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു സംഭവം.

Most Read: ഇസ്രോ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE