ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് സിംഗ്. കോവിഡിനു കാരണമായ സാര്‍സ്-കോവ്-2 വൈറസ് സാമ്പിളുകള്‍ കര്‍ശനമായ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വിശദമാക്കിയതാണ് ഈ കാര്യം.
ഇന്ന് നടന്ന ‘സണ്‍ഡേ സംവാദ്’ പരിപാടിക്ക് ശേഷമാണ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ലെന്ന് കാര്യം കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. രാജ്യവ്യാപകമായി കോവിഡ് രോഗികളുടെ ഉമിനീരിലെ സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനക്ക് ശേഷമാണ് ഐ.സി.എം.ആര് ഇക്കാര്യം പ്രഖ്യാപിച്ചതെന്നും ഹര്ഷവര്ദ്ധന് സിംഗ് വ്യക്തമാക്കി.
Read Also: 54 ലക്ഷം കടന്ന് രോഗബാധിതര്‍; രാജ്യത്ത് പ്രതിദിന കണക്കുകള്‍ ഉയരുന്നു