54 ലക്ഷം കടന്ന് രോഗബാധിതര്‍; രാജ്യത്ത് പ്രതിദിന കണക്കുകള്‍ ഉയരുന്നു

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ചു കൊണ്ട് കോവിഡ് കണക്കുകള്‍ ഉയരുന്നു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ കൂടിയായപ്പോള്‍ 54 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്‌ 92605 കോവിഡ് കേസുകളാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 5400619 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം രാജ്യത്ത് ജീവന്‍ നഷ്ടമായത് 1133 ആളുകള്‍ക്കാണ്. ഇതോടെ 86752 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്.

രാജ്യത്ത് കോവിഡ് മുക്തി നേടുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന ആശ്വാസം പകരുന്നതാണ്. ഇതുവരെ 4303043 ആളുകള്‍ക്കാണ് രോഗമുക്തി കൈവരിക്കാന്‍ സാധിക്കാത്തത്. ഇപ്പോള്‍ രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 79.68 ശതമാനമാണ്. കോവിഡ് മുക്തി നിരക്കില്‍ ഉണ്ടാകുന്ന വര്‍ധനയാണ് രോഗവ്യാപനം കുതിച്ചുയരുമ്പോഴും ഉള്ള ഏക ആശ്വാസം. രാജ്യത്ത് ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 1010824 ആളുകളാണ്.

Read also : കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രിയങ്കയും രംഗത്ത്; ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗ ബാധിതരുള്ളത്. ഇന്നലെ മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്‌ 21907 കോവിഡ് കേസുകളാണ്. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളുലും സ്ഥിതി രൂക്ഷമാണ്. ആന്ധ്രയില്‍ കഴിഞ്ഞ ദിവസം 8218 കോവിഡ് ബാധിതരാണ് റിപ്പോര്‍ട്ട് ചെയ്‌തത്‌. കര്‍ണാടകയില്‍ 8364 ഉം തമിഴ്‌നാട്ടില്‍ 5569 ഉം ആളുകള്‍ക്കും കോവിഡ് ബാധിച്ചു.

കേരളത്തിലും ഗുജറാത്തിലും ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തത്‌ ഇതുവരെ ഉള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കണക്കുകളാണ്. ഡെല്‍ഹിയിലും സ്ഥിതി വ്യത്യസ്‌തമല്ല. 4000 നു മുകളിലാണ് ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗബാധിതര്‍. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ അവലോകനത്തിനായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ബുധാഴ്‌ചയായിരിക്കും യോഗം നടക്കുക. ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കും.

Read also : ഭീകര സംഘടനകളെ അനുകൂലിക്കുന്ന നവമാദ്ധ്യമ ഗ്രൂപ്പുകള്‍ കേരളത്തിലും; കേന്ദ്ര ഏജന്‍സികള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE