ഭീകര സംഘടനകളെ അനുകൂലിക്കുന്ന നവമാദ്ധ്യമ ഗ്രൂപ്പുകള്‍ കേരളത്തിലും; കേന്ദ്ര ഏജന്‍സികള്‍

By Staff Reporter, Malabar News
say-no-to-terrorism-malabarnews
Representational Image
Ajwa Travels

കൊച്ചി: തീവ്രവാദ സംഘടനകളെ അനുകൂലിക്കുന്ന സമൂഹമാദ്ധ്യമ ഗ്രൂപ്പുകള്‍ കേരളത്തിലും സജീവമാണെന്ന് കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അല്‍ഖ്വയിദയുടെ ഉപ സംഘടനകളുടെ പ്രചരണത്തിനായി കേരളത്തില്‍ പല നവമാദ്ധ്യമ ഗ്രൂപ്പുകളും രൂപീകരിച്ചുവെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ രൂപീകരിച്ച ഗ്രൂപ്പുകളെല്ലാം നിരീക്ഷണത്തിലാണെന്നും കേന്ദ്ര ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. പുതിയ ഗ്രൂപ്പുകള്‍ വ്യാജ പേരുകളില്‍ ആശയപ്രചരണം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ബംഗ്ലാദേശ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനക്ക് എതിരെ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. ജമായത്തുല്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് എന്‍ഐഎയുടെ തീരുമാനം. ഈ സംഘടനയുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായത് 120 പേരാണ്. ഇവരില്‍ ഭൂരിഭാഗം പേരും കേരളത്തില്‍ കഴിഞ്ഞിട്ടുണ്ടെന്ന് എന്‍ഐഎ പറയുന്നു. കേരളത്തിലെ ചില സംഘടനകള്‍ സംശയത്തിന്റെ നിഴലിലാണെന്നും സൂചനകളുണ്ട്.

Read Also: അല്‍-ഖ്വയ്‌ദ വേട്ട; കൊച്ചിയില്‍ പിടിയിലായവരെ ഇന്ന് ഡെല്‍ഹിയിലേക്ക് കൊണ്ടുപോകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE