കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അളപ്ര സ്വദേശി അജേഷിനെയാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച അജേഷ് പെയിന്റിങ് തൊഴിലാളിയാണ്. സ്കൂളിലെ കോമ്പൗണ്ടിനുള്ളിൽ നിർമാണം നടക്കുന്ന കെട്ടിടത്തിനുള്ളിലാണ് യുവാവ് തൂങ്ങിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇരിട്ടി പോലീസ് അറിയിച്ചു.
Read Also: ബിഎസ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും