കണ്ണൂർ: കൂത്തുപറമ്പില്‍ കോവിഡ് നിയന്ത്രണം ശക്തമാക്കി പോലീസ്. അനധികൃതമായി പുറത്തിറങ്ങിയ വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടിയാണ് പോലീസ് സ്വീകരിച്ചത്.
വാരാന്ത്യ ലോക്ക്ഡൗണില്‍ കൂത്തുപറമ്പ് ടൗണില്‍ ജനത്തിരക്ക് ഒഴിഞ്ഞിട്ടുണ്ട്. അവശ്യസാധന വിതരണ കേന്ദ്രങ്ങള്‍ക്കും സേവന കേന്ദ്രങ്ങള്‍ക്കും മാത്രമായിരുന്നു നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരുന്നത്.
അകാരണമായി പുറത്തിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തതായി പോലീസ് അറിയിച്ചു. അഡീഷനല്‍ എസ്ഐ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ടൗണില്‍ പരിശോധന നടന്നത്. ഞായറാഴ്ചയും പരിശോധന ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം 990 പേർക്കായിരുന്നു കണ്ണൂർ ജില്ലയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
Malabar News: മുക്കുപണ്ടം പണയപ്പെടുത്തി കോടികളുടെ തട്ടിപ്പ്; ഒന്നാം പ്രതി റിമാൻഡിൽ