കോവിഡ് വ്യാപനം; കൂത്തുപറമ്പില്‍ കർശന നിയന്ത്രണം

By Staff Reporter, Malabar News
covid-Koothuparamba-kannur
Representational Image
Ajwa Travels

കണ്ണൂർ: കൂത്തുപറമ്പില്‍ കോവിഡ് നിയന്ത്രണം ശക്‌തമാക്കി പോലീസ്. അനധികൃതമായി പുറത്തിറങ്ങിയ വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടിയാണ് പോലീസ് സ്വീകരിച്ചത്.

വാരാന്ത്യ ലോക്ക്ഡൗണില്‍ കൂത്തുപറമ്പ് ടൗണില്‍ ജനത്തിരക്ക് ഒഴിഞ്ഞിട്ടുണ്ട്. അവശ്യസാധന വിതരണ കേന്ദ്രങ്ങള്‍ക്കും സേവന കേന്ദ്രങ്ങള്‍ക്കും മാത്രമായിരുന്നു നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരുന്നത്.

അകാരണമായി പുറത്തിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തതായി പോലീസ് അറിയിച്ചു. അഡീഷനല്‍ എസ്ഐ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ടൗണില്‍ പരിശോധന നടന്നത്. ഞായറാഴ്​ചയും പരിശോധന ശക്‌തമാക്കുമെന്ന് പോലീസ് വ്യക്‌തമാക്കി.

കഴിഞ്ഞ ദിവസം 990 പേർക്കായിരുന്നു കണ്ണൂർ ജില്ലയിൽ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്.

Malabar News: മുക്കുപണ്ടം പണയപ്പെടുത്തി കോടികളുടെ തട്ടിപ്പ്; ഒന്നാം പ്രതി റിമാൻഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE