കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു. ഉച്ചക്ക് 1.30ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. 120ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്. ടേക്ക് ഓഫ് സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടതോടെ അക്ഷമരായ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.
യാത്രക്കാരുടെ കൂട്ടത്തിൽ കുട്ടികളും പ്രായമായവരും രോഗികളുമുണ്ട്. വിമാനം വൈകുന്നതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും യാത്രക്കാർ പറയുന്നു. എയർ ഇന്ത്യയും ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
Also Read: ഡിസിസി പട്ടിക പുറത്തുവിട്ടിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാർത്ത; കെ സുധാകരൻ