കട്ടക്ക്: കാര്‍ഷിക ബില്ലിനെതിരെ ഒഡിഷയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് സംസ്ഥാനത്ത് വ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ഭരണകക്ഷിയായ ബിജെഡിക്കെതിരെ ആരോപണവുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തി.
ബിജെഡിയുടെ മുതിര്‍ന്ന നേതാവിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടക്കുകയും അതിന് ശേഷം ലോകസഭയില്‍ പാര്‍ട്ടി ബില്ലിനെ അനുകൂലിക്കുകയും ചെയ്തു എന്നാണ് ആക്റ്റിവിസ്റ്റ് ആയ റാബി ദാസ് ആരോപിക്കുന്നത്. സംസ്ഥാനത്തെ ഭക്ഷ്യ മന്ത്രി ഓര്‍ഡിനന്‍സ് വന്നത് മുതല്‍ എതിര്‍ത്തപ്പോഴും ബിജെഡി നേതൃത്വം അത് മുഖവിലക്ക് എടുക്കാന്‍ തയ്യാറായില്ലെന്നും റാബി ദാസ് ചൂണ്ടിക്കാട്ടി.
ഭാരതീയ കിസാന്‍ യൂണിയന് (ബികെയു), അഖിലേന്ത്യ കര്‍ഷക യൂണിയന്, അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി, അഖിലേന്ത്യ കിസാന്‍ മഹാസംഘ് (എഐകെഎം) എന്നിവ സംയുക്തമായാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇവര്‍ക്കൊപ്പം മറ്റു മേഖലകളിലെ തൊഴിലാളികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും പങ്കെടുത്തു.
Read Also: ഭാരത് ബന്ദിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി