ന്യൂഡെൽഹി: അടുത്തമാസം സ്കൂൾ തുറക്കുമ്പോൾ വിദ്യാർഥികളെ ക്ളാസിലേക്ക് വരാൻ നിർബന്ധിക്കില്ലെന്ന് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ക്ളാസിലേക്ക് വരാൻ താൽപര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാനുള്ള അനുവാദം നൽകുമെന്നും സിസോദിയ വ്യക്തമാക്കി.
സെപ്റ്റംബർ ഒന്ന് മുതൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാനാണ് ഡെൽഹി സർക്കാരിന്റെ തീരുമാനം. ഒൻപത് മുതൽ 12 വരെയുള്ള ക്ളാസുകൾ അടുത്ത മാസം ഒന്നു മുതൽ ആരംഭിക്കും. ആറ് മുതൽ എട്ട് വരെയുള്ള ക്ളാസുകൾ അടുത്ത മാസം എട്ടിന് ആരംഭിക്കും. കോവിഡ് സാഹചര്യം പരിശോധിച്ച് കൂടുതല്‍ ക്ളാസുകൾ തുറക്കുന്നകാര്യത്തില്‍ തീരുമാനം എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഡെൽഹിയിൽ സ്കൂളുകൾ അടച്ചത്. കഴിഞ്ഞ ജനുവരിയില്‍ 9-12 ക്ളാസുകൾ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് കേസുകൾ കൂടിയതോടെ ക്ളാസുകൾ നിര്‍ത്തി വെക്കുകയായിരുന്നു.
Most Read: ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഒ രാജഗോപാൽ