പൂന്തുറ: തിരുവനന്തപുരത്തെ പൂന്തുറയിൽ യുവതിക്ക് അയൽവാസികളുടെ ക്രൂരമർദ്ദനം. പൂന്തുറ സ്വദേശി ആമിനയാണ് മർദ്ദനത്തിന് ഇരയായത്. ആമിനയുടെ വീടിന്റെ മുകള്‍ ഭാഗത്ത് താമസിച്ചിരുന്ന വാടകക്കാർ ബഹളമുണ്ടാക്കുന്നു എന്നാരോപിച്ച് അയൽവാസികൾ ചോദ്യം ചെയ്യാനെത്തിയതാണ് അക്രമത്തിൽ കലാശിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാക്കേറ്റത്തിനിടെ വീടിന്റെ ഗേറ്റ് തകർത്ത് ഉള്ളില്‍ കടന്ന അയൽവാസികളായ സുധീർ, നൗഷാദ് എന്നിവരാണ് യുവതിയെ മർദിച്ചത്. വീടിനു പുറത്ത് നിന്ന് തർക്കിക്കുകയായിരുന്ന ഇരുവരും, പെട്ടെന്ന് പ്രകോപിതരാവുകയും ഗേറ്റ് തള്ളി തുറന്ന് അകത്ത് കയറി ആക്രമിക്കുകയുമായിരുന്നു. ആശുപത്രിയില്‍ ചികിൽസ തേടിയ ആമിന പൂന്തുറ പോലീസിൽ പരാതി നല്കി. ഇതോടെ പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൂന്തുറ പോലീസ് അറിയിച്ചു.
Also Read: കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്ത്