പാളയം മൊയ്‌തീൻ പള്ളിക്ക് സമീപം വൻ തീപിടുത്തം

By Trainee Reporter, Malabar News
Kozhikkode Fire

കോഴിക്കോട്: മിഠായിത്തെരുവിൽ വൻ തീപിടുത്തം. പാളയം മൊയ്‌തീൻ പള്ളിക്ക് സമീപത്താണ് തീപിടുത്തം ഉണ്ടായത്. ഇവിടെയുള്ള വികെഎം കെട്ടിടത്തിലെ ചെരുപ്പ് കടയിൽ നിന്നാണ് തീ പടർന്നത്. സംഭവസ്‌ഥലത്ത് അഞ്ച് ഫയർ എഞ്ചിനുകൾ എത്തിയിട്ടുണ്ട്. അതേസമയം, തീ ഏകദേശം നിയന്ത്രണ വിധേയമായതായി കച്ചവടക്കാർ അറിയിച്ചു.

ചെരുപ്പ് കടയിൽ നിന്ന് സമീപ കടകളിലേക്ക് തീ പടരാനുള്ള സാധ്യത ഉണ്ട്. ഇത് തടയാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാ സേന. അതേസമയം, തീപിടുത്തം ഉണ്ടായ കടയിൽ ആളുകൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവം നടക്കുമ്പോൾ ചെരുപ്പ് കടയുടെ സമീപത്തെ കടയിൽ ഒരു സ്‌ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ അഗ്നിരക്ഷാ സേന പുറത്തെത്തിച്ചു.

Read Also: സംഘർഷം; അട്ടപ്പാടിയിൽ പഞ്ചായത്ത് അംഗത്തിന് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE