യുവ താരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ന് നിഗമിനെ കേന്ദ്ര കഥാപാത്രമാക്കി അര്ജുന് രമേശ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ‘പരാക്രമം’ എന്നാണ് ചിത്രത്തിന്റെ പേര്. നടന് പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്.
ചിത്രത്തിനായി തിരക്കഥ രചിച്ചതും സംവിധായകൻ അര്ജുന് രമേശ് തന്നെയാണ്. അലക്സ് പുളിക്കല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റര്‍ കിരണ്‍ ദാസ്. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് ഈണം പകരുന്നത് പ്രതിക് സി ആഭ്യങ്കാര് ആണ്.
അതേസമയം ശരത് മേനോന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വെയില്’ ആണ് ഷെയ്നിന്റെ വരാനിരിക്കുന്ന ചിത്രം. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെൻസിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.
Most Read: ‘ധീരം’; ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധിയിൽ എന്‍വി രമണ