തിരുവനന്തപുരം: സംസ്ഥാനത്ത് 5,19,484 പേര്‍ക്ക് ഇന്ന് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1553 സര്‍ക്കാര്‍ കേന്ദ്രങ്ങളും 355 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പടെ 1908 വാക്സിനേഷന് കേന്ദ്രങ്ങളാണ് ഇന്ന് ഉണ്ടായിരുന്നത്.
ഇതിന് മുമ്പ് 5 ദിവസം 5 ലക്ഷത്തിലധികം പേര്‍ക്ക് വാക്സിന് നല്കാനായെന്ന് മന്ത്രി പറഞ്ഞു. ജൂലൈ 30ന് 5,15,244, ഓഗസ്റ്റ് 13ന് 5,60,515, ഓഗസ്റ്റ് 14ന് 5,28,321, സെപ്റ്റംബര്‍ 7ന് 7,78,626, സെപ്റ്റംബര്‍ 10ന് 6,66,936 എന്നിങ്ങനെയാണ് നേരത്തെ 5 ലക്ഷത്തിന് മുകളില്‍ വാക്സിന് നല്‍കിയത്.
അതേസമയം വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 81.46 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും(2,33,78,263) 33.06 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (94,89,321) നല്‍കിയതായും മന്ത്രി പറഞ്ഞു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പടെ ആകെ 3,28,67,584 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്.
Most Read: പുനര്‍ഗേഹം പദ്ധതി; വീടുകളുടെ താക്കോല്‍ദാനം നിർവഹിച്ച് മുഖ്യമന്ത്രി