കേരളത്തിൽ മാരകമായ വർഗീയ വൈറസ് പടർത്താനുള്ള ശ്രമം; സ്‌പീക്കർ എംബി രാജേഷ്

By Staff Reporter, Malabar News
mb-rajesh
Ajwa Travels

തിരുവനന്തപുരം: കേരളത്തിലും വർഗീയത പടർത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് സ്‌പീക്കർ എംബി രാജേഷ്. വകഭേദം വന്ന വർഗീയ വൈറസുകൾ രാജ്യത്താകമാനം ഉണ്ട്. മാരകമായ വർഗീയ വൈറസിന്റെ വ്യാപനം കേരളത്തിലും ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും സ്‌പീക്കർ വ്യക്‌തമാക്കി.

പല രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ വർഗീയ വൈറസിന് എതിരായി പ്രവർത്തിക്കണം. അതിന് ഫലപ്രദമായ വാക്‌സിൻ ഗുരു ദർശനവും, ഗുരു ചിന്തകളും ആണെന്ന് തിരിച്ചറിയണമെന്നും എംബി രാജേഷ് പ്രതികരിച്ചു.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നർക്കോട്ടിക് ജിഹാദ് പ്രസ്‌താവനക്കെതിരെ പരോക്ഷ വിമർശനവുമായി സ്‌പീക്കർ നേരത്തെ രംഗത്തെത്തിയിരുന്നു. വിവേകശൂന്യമായ പരാമർശങ്ങൾ ഉത്തരവാദിത്തപ്പെട്ടവർ നടത്തരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരുതരത്തിലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞു കേൾക്കുന്നത്. ഇത് കേരളത്തിന്റെ സാമുദായിക ഐക്യത്തിനും, സൗഹാർദ്ദത്തിനും, സഹവർത്തിത്വത്തിനും പോറൽ ഏൽപ്പിക്കുന്നതാണ്. വലിയ ആഘാതം ഉണ്ടാകും. ഇങ്ങനെ ആരു പറഞ്ഞാലും അതിന്റെയൊക്കെ പ്രചാരകർ ആകരുതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Read Also: ‘ഏത് കാമ്പസിലാണ് തീവ്രവാദം ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം’; എംകെ മുനീർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE