ഇടുക്കി: തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിൽസ വിജയകരം. 68 വയസുള്ള വണ്ണാപുരം സ്വദേശിക്കാണ് ചികിൽസ നല്‍കിയത്. ന്യൂറോളജിസ്‌റ്റ് ഡോ. ജോബിന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് ത്രോമ്പോലൈസിസ് ചികിൽസ പൂര്‍ത്തിയാക്കിയത്.
മലയോര ജില്ലയായ ഇടുക്കിയെ സംബന്ധിച്ച് ഇത് വലിയൊരു നേട്ടമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലക്ഷങ്ങള്‍ വിലവരുന്ന ഈ ചികിൽസ പൂര്‍ണമായും സൗജന്യമായാണ് നല്‍കിയത്. ചികിൽസക്ക് നേതൃത്വം നല്‍കിയ ഡോക്‌ടർമാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
സംസ്‌ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായാണ് എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയില്‍ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. സംസ്‌ഥാനത്തെ പത്താമത്തെ സ്‌ട്രോക്ക് യൂണിറ്റാണ് ഇടുക്കി താലൂക്ക് ആശുപത്രിയില്‍ സജ്‌ജമാക്കിയത്.
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാല്‍ നാലര മണിക്കൂറിനുള്ളില്‍ ഈ ചികിൽസ നല്‍കിയെങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇടുക്കിയിലെ ജനങ്ങള്‍ക്ക് പക്ഷാഘാത ചികിൽസ ലഭിക്കണമെങ്കില്‍ മറ്റ് ജില്ലകളിലെ പ്രധാന ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്‌ഥയായിരുന്നു. ഈ പ്രതിസന്ധിക്കാണ് ഇപ്പോൾ പരിഹാരം ആയിരിക്കുന്നത്.
Most Read: ആദ്യദിനം തന്നെ ഹിറ്റായി കൊച്ചി കോർപറേഷന്റെ ’10 രൂപയ്‌ക്ക് ഊണ്’ പദ്ധതി



































