ഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1.22 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 549 മരണം റിപ്പോർട് ചെയ്തു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 13,543 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,57,740 ആയി ഉയർന്നു. ആകെ രോഗമുക്തരുടെ എണ്ണം 3.36 കോടിയാണ്. നിലവിൽ 1,61,555 പേരാണ് രാജ്യത്ത് ചികിൽസയിൽ കഴിയുന്നത്. ഇതുവരെ 3,42,60,470 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ഇതിന്റെ 0.47 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിൽസയിൽ ഉള്ളത്.
1.18 ശതമാനം ആണ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1.22 ശതമാനം ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് പ്രതിരോധ വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 105.43 കോടി വാക്സിൻ ഡോസുകൾ നൽകി. ഇതുവരെ 60.70 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്നലെ കേരളത്തിൽ മാത്രം 7,722 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 6,648 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 86 പേർക്കുമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി 10.77 ശതമാനവും ചികിൽസയിലുള്ളത് 78,722 പേരുമാണ്.
Kerala News: കക്കി- ആനത്തോട് ഡാം തുറന്നു; പമ്പാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം







































