ജോജുവിന്റെ വാഹനം തകർത്ത കേസ്; പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

By Desk Reporter, Malabar News
joju-george-car-attack

കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്‌തമാക്കി. സംഭവസ്‌ഥലത്തെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയതിന് പിന്നാലെയാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഇവരെ ഉടൻ പിടികൂടുമെന്നാണ് റിപ്പോർട്. നിലവിൽ മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ കണ്ടാൽ അറിയാവുന്ന 7 പേർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്.

ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപ നഷ്‌ടം വരുത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു. കൂടാതെ നടന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്ന കുറ്റങ്ങളും പോലീസ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഇന്നലെ രാവിലെയോടെയാണ് ഇടപ്പള്ളി വൈറ്റിലയിലെ ദേശീയപാതയിൽ ഇന്ധനവില വർധനക്കെതിരെ യൂത്ത് കോൺഗ്രസ് വഴി തടയൽ സമരം നടത്തിയത്. തുടർന്ന് ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാകുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഗതാഗതക്കുരുക്കിൽ പെട്ട ജോജു പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേതുടർന്ന് കോൺഗ്രസ് നേതാക്കൾ ജോജുവുമായി വാക്കേറ്റം ഉണ്ടാകുകയും, താരത്തിന്റെ വാഹനം തകർക്കുകയും ചെയ്യുകയായിരുന്നു.

Read also: ഡാബറിന്റെ പരസ്യം പിൻവലിക്കാൻ കാരണം അസഹിഷ്‌ണുത; ഡിവൈ ചന്ദ്രചൂഢ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE