ത്രിപുര വർഗീയ സംഘർഷം; 68 ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ പോലീസ് നടപടി

By Staff Reporter, Malabar News
Tripura-communal-riots
Representational Image
Ajwa Travels

അഗർത്തല: ത്രിപുരയിലെ വർഗീയ കലാപത്തിൽ ട്വിറ്റർ അക്കൗണ്ട് ഉടമകൾക്ക് എതിരെ നടപടിയുമായി പോലീസ്. 68 ട്വിറ്റർ ഹാൻഡിലുകൾ നീക്കം ചെയ്യാൻ കമ്പനിയോട് ത്രിപുര പോലീസ് ആവശ്യപ്പെട്ടു. കാലിഫോർണിയയിലെ ട്വിറ്റർ പരാതി പരിഹാര വിഭാഗം മേധാവിക്കാണ് പോലീസ് നോട്ടീസ് അയച്ചത്. വർഗീയ പ്രചരണം നടത്തുന്ന ട്വീറ്റുകൾ നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ത്രിപുരയിൽ മുസ്‌ലിം മതവിഭാഗത്തിന്റെ ആരാധനാലയങ്ങൾ പൊളിച്ചതുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പ്രചരിപ്പിച്ച ട്വിറ്റർ ഹാൻഡിലുകൾക്ക് എതിരെയാണ് നടപടി. ഈ ട്വിറ്റർ അക്കൗണ്ട് ഉടമകൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസ് എടുത്തിട്ടുണ്ട്. സാമൂഹ്യ സ്‌പർദ്ധ വളർത്തൽ, ക്രമസമാധാന അന്തരീക്ഷം തകർക്കൽ തുടങ്ങി യുഎപിഎയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Read Also: അധ്യാപകനെ പുറത്താക്കണം; സമരം തുടരുമെന്ന് എംജി സർവകലാശാല ഗവേഷക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE