മലപ്പുറത്ത് ദീർഘദൂര യാത്രക്കാർക്കായി ‘വിശ്രമ ബസുകൾ’ വരുന്നു

By Desk Reporter, Malabar News
waiting bus project in Malappuram
Ajwa Travels

മലപ്പുറം: ജില്ലയിൽ നിന്നുള്ള ദീർഘ ദൂര യാത്രക്കാർക്കായി വിശ്രമ ബസുകൾ വരുന്നു. രാത്രിയിൽ ചങ്കുവെട്ടിയിൽ നിന്ന് വിവിധ സ്‌ഥലങ്ങളിലേക്കുള്ള ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാൻ വിശ്രമബസുകൾ ഒരുക്കുന്ന പദ്ധതിയാണിത്. മലപ്പുറത്തു നിന്നുള്ള രാത്രി യാത്രക്കാരെ ചങ്കുവെട്ടിയിലേക്ക് സൗജന്യമായി എത്തിക്കുകയും ചെയ്യും. കാത്തിരിപ്പു കേന്ദ്രമായി ഉപയോഗിക്കാൻ രണ്ടു ലോഫ്ളോർ ബസുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഈ ബൈപ്പാസ് സ്‌റ്റേഷൻ ബസുകൾ മലപ്പുറം ഡിപ്പോയിൽ എത്തിക്കഴിഞ്ഞു.

മലപ്പുറത്തു നിന്ന് രാത്രിസമയത്ത് ദീർഘദൂര സർവീസുകൾ കുറവാണ്. അതിനാൽ ചങ്കുവെട്ടിയിലെത്തി ബസ് പിടിക്കണം. ഇതിനായി ചങ്കുവെട്ടി വരെ ഓട്ടോറിക്ഷയോ മറ്റു വണ്ടികളോ വിളിക്കണം. എന്നാൽ പദ്ധതി വരുന്നതോടെ യാത്രക്കാരുടെ ഈ ബുദ്ധിമുട്ട് ഇല്ലാതാവും.

ദീർഘ ദൂര യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്‌ത യാത്രക്കാരെ ചങ്കുവെട്ടിയിൽ എത്തിച്ചുനൽകും. അവിടെ തെക്ക്, വടക്ക് ഭാഗങ്ങളിലുള്ള കാത്തിരിപ്പു കേന്ദ്രങ്ങളിൽ ലോഫ്ളോർ ബസുകൾ നിൽപ്പുണ്ടാകും. ബുക്ക് ചെയ്‌ത ബസ് വരുന്നതുവരെ ലോഫ്ളോറിൽ വിശ്രമിക്കാം. ബസിൽ വൈദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കും. അതേസമയം, ദീർഘദൂര യാത്രക്കാർക്കുള്ള ഈ രാത്രി സഹായപദ്ധതി എന്ന് ആരംഭിക്കുമെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല.

Most Read:  വടക്കാഞ്ചേരി ലൈഫ്‌ മിഷൻ; ഫ്‌ളാറ്റിന് ബലക്ഷയമില്ലെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE