ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട് വാതുവെപ്പ് നടത്തിയ നാലുപേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ ആപ്ളിക്കേഷനുകള്‍ ഉപയോഗിച്ചാണ് വാതുവെപ്പ് നടത്തിയത്. ഇവരില്‍ നിന്ന് 4.91 ലക്ഷം രൂപയും സിസിബി പിടികൂടി.
ഐപിഎല്ലുമായി ബന്ധപ്പെട്ട് മൂന്ന് വാതുവെപ്പുകള്‍ കൂടി സിസിബി കണ്ടെത്തിയതായും ഓണ്‍ലൈന്‍ ആപ്ളിക്കേഷനുകള്‍ വഴിയാണ് വാതുവെപ്പ് നടന്നതെന്നും ബെംഗളൂരു ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ ട്വീറ്റ് ചെയ്തു.
3 More cases of cricket betting detected by CCB during ongoing #IPL2020 ..4 accused arrested and 5 lakhs seized..betting done through online apps..
— Sandeep Patil IPS (@ips_patil) October 6, 2020
ലോട്ടസ്ബുക്ക്, ക്രിക്ക് 365 ഡേ, ഫാല്‍ക്കണ്‍ തുടങ്ങിയ ആപ്ളിക്കേഷനുകള്‍ ഉപയോഗിച്ചാണ് വാതുവെപ്പ് നടത്തിയതെന്നും പാട്ടീല്‍ പ്രസ്താവനയില്‍ പറഞ്ഞു.
പുട്ടനെഹള്ളി, കൊണനകുണ്ടെ, ബ്യതരയാനപുര എന്നീ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സിസിബി റെയ്ഡ് നടത്തിയത്. അറസ്റ്റിലായ നാലുപേരില്‍ നിന്ന് 4.91 ലക്ഷം രൂപയും ആറ് മൊബൈല്‍ ഫോണുകളുമാണ് സിസിബി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
Read Also: വൈ എസ് ആര് കോണ്‍ഗ്രസ് എന്‍ ഡി എ യിലേക്കെന്ന് സൂചന