മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. രാമനാട്ടുകര-കൊണ്ടോട്ടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. കൊളത്തൂരിൽ വെച്ചാണ് അപകടം ഉണ്ടായത്. ആളപായമില്ല. ഇന്ന് വൈകിട്ടാണ് സംഭവം.
പോലീസും നാട്ടുകാരും മലപ്പുറം ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്. ഫറോക്കിൽ നിന്ന് കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന തയ്യിൽ ബസിലാണ് തീ പടർന്നത്. മുൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് റോഡരികിലേക്ക് ഒതുക്കി നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു.
ബസിന്റെ ഡീസൽ പൈപ്പ് പൊട്ടിയതാണ് തീപിടിക്കാൻ കാരണം. അപകടം നടക്കുമ്പോൾ ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട് ബസ് നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
Most Read: ഞായറാഴ്ച ആവശ്യാനുസരണം സർവീസ് നടത്തും; കെഎസ്ആർടിസി