മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

By Trainee Reporter, Malabar News
BUS caught fire
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. രാമനാട്ടുകര-കൊണ്ടോട്ടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. കൊളത്തൂരിൽ വെച്ചാണ് അപകടം ഉണ്ടായത്. ആളപായമില്ല. ഇന്ന് വൈകിട്ടാണ് സംഭവം.

പോലീസും നാട്ടുകാരും മലപ്പുറം ഫയർഫോഴ്‌സും ചേർന്നാണ് തീ അണച്ചത്. ഫറോക്കിൽ നിന്ന് കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന തയ്യിൽ ബസിലാണ് തീ പടർന്നത്. മുൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് റോഡരികിലേക്ക് ഒതുക്കി നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു.

ബസിന്റെ ഡീസൽ പൈപ്പ് പൊട്ടിയതാണ് തീപിടിക്കാൻ കാരണം. അപകടം നടക്കുമ്പോൾ ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട് ബസ് നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.

Most Read: ഞായറാഴ്‌ച ആവശ്യാനുസരണം സർവീസ് നടത്തും; കെഎസ്‌ആർടിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE