കാസർഗോഡ്: ജില്ലയിൽ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ ചെങ്കള സ്വദേശി ഫവാസാണ് 130 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ജില്ലയില്‍ നിന്ന് എംഡിഎംഎ പിടുകൂടുന്നത്.
ഡെൽഹിയിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ അംഗമാണ് പിടിയിലായ ഫവാസെന്ന് പോലീസ് പറയുന്നു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത 130 ഗ്രാം എംഡിഎംഎക്ക് വിപണിയില്‍ 10 ലക്ഷത്തോളം രൂപ വില വരും. കാസർഗോഡ് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് ചെങ്കള സ്വദേശിയായ 28കാരനെ പോലീസ് പിടികൂടിയത്.
Most Read: ശ്രീനിവാസന്റെ കൊലപാതകം; നാല് പ്രതികളെ കസ്റ്റഡിയിൽ വിട്ടു