ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി ആനന്ദ് ശർമ്മ

By Desk Reporter, Malabar News
Anand Sharma rejects BJP reports
Ajwa Travels

ന്യൂഡെൽഹി: ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ്മ. വാർത്ത തെറ്റാണെന്നും, പ്രചാരണത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ ബിജെപിയിൽ ചേരുന്നു എന്ന വാർത്ത രാഷ്‌ട്രീയ ദുഷ്‌പ്രവണതയല്ലാതെ മറ്റൊന്നുമല്ല”- ശർമ്മ എൻഡിടിവിയോട് വ്യക്‌തമാക്കി.

കേന്ദ്ര സർക്കാരിന്റെ ഏറ്റവും രൂക്ഷമായ വിമർശകരിൽ ഒരാളായ ആനന്ദ് ശർമ്മ ഉടൻ ബിജെപിയിൽ ചേരുമെന്നും, ജെപി നഡ്ഡയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും ഒരു റിപ്പോർട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആനന്ദ് ശർമ്മയുടെ പ്രതികരണം. ആനന്ദ് ശർമ്മയും ഗുലാം നബി ആസാദും കോൺഗ്രസിന്റെ രാജ്യസഭാ സീറ്റുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖരാണ്. ഇതിനെതിരെ വിമർശനങ്ങൾക്കൊപ്പം അമർഷവും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയമുണ്ടായ ശേഷം ട്രഷറി ബെഞ്ചുകളെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസിനെ ഏറ്റവുമധികം സഹായിച്ച മുഖങ്ങളിലൊന്നാണ് ആനന്ദ് ശര്‍മയുടേത്. ശർമ്മയും ആസാദും മുൻ കേന്ദ്രമന്ത്രിമാരും കോൺഗ്രസിൽ സംഘടനാപരമായ മാറ്റത്തിന് ശബ്‌ദമുയർത്തുന്ന ജി-23ലെ പ്രമുഖ അംഗങ്ങളുമാണ്. കോൺഗ്രസിലെ പ്രധാന പരിഷ്‌കാരങ്ങൾക്കായി ഈ ഗ്രൂപ്പിലെ അംഗങ്ങൾ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.

ജി-23 അംഗമായിരുന്ന കപിൽ സിബൽ അടുത്തിടെ കോൺഗ്രസ് വിട്ടിരുന്നു. മുൻ കേന്ദ്രമന്ത്രി സിബൽ സ്വതന്ത്ര സ്‌ഥാനാർഥിയായി രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി സിബലിനെ പിന്തുണക്കുന്നുണ്ട്.

Most Read:  കാർത്തി ചിദംബരത്തിന്റെ വീട്ടിലെ റെയ്‌ഡ്‌; അവകാശ ലംഘനമെന്ന് ശശി തരൂരൂം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE