പുരി ജഗന്നാഥ് രചനയും സംവിധാനം നിർവഹിക്കുന്ന ചിത്രം ‘ജന ഗണ മന’യുടെ ചിത്രീകരണം ആരംഭിച്ചു. വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക. പൂജ സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്ത വിവരം അണിയറപ്രവർത്തകർ സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.
#JanaGanaMana shoot beings and #PoojaHegde joins the sets of #JGM #VijayDeverakonda #purijagannadh @TheDeverakonda @hegdepooja @purijagan @Charmmeofficial @directorvamshipic.twitter.com/7lwniVtMja
— Suresh Kondi (@SureshKondi_) June 4, 2022
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ഒരു പാന്‍ ഇന്ത്യ ആക്ഷന്‍ എന്റര്ടെയ്നര് ചിത്രമാണ് ‘ജെജിഎം’. ചിത്രം 2023 ഓഗസ്റ്റ് 3ന് ലോകമെമ്പാടും റിലീസ് ചെയ്യും.
കഴിഞ്ഞ മാർച്ചിലാണ് സിനിമയുടെ അനൗൺസ്മെന്റ് നടന്നത്. വിജയ് ദേവരകൊണ്ട ആർമി യൂണിഫോമിൽ നിൽക്കുന്ന പോസ്റ്റർ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചാര്‍മ്മി കൗര്‍, വംശി പൈഡിപ്പള്ളി ശ്രീകര സ്റ്റുഡിയോ ആണ് നിർമാണം. ഒന്നിലധികം അന്താരാഷ്ട്ര ലൊക്കേഷനുകളിൽ ആയിരിക്കും സിനിമയുടെ ഷൂട്ടിംഗ് എന്നാണ് വിവരം.
Most Read: ഫ്രഞ്ച് ഓപ്പൺ; 14ആം കിരീടം ലക്ഷ്യമിട്ട് നദാൽ, കാസ്പർ റൂഡിനെ നേരിടും