ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 12,899 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകളെ അപേക്ഷിച്ച് പ്രതിദിന കണക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 13,216 പേർക്കാണ് കോവിഡ് ബാധിച്ചത്. കൂടാതെ 15 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,32,96,692 ആയി ഉയർന്നു. കൂടാതെ രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഉയർച്ച മൂലം രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 72,474 ആയി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,518 ആളുകളാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,26,99,363 ആണ്. കൂടാതെ നിലവിൽ രാജ്യത്തെ പ്രതിദിന കോവിഡ് മുക്തി നിരക്ക് 98.62 ശതമാനമാണ്.
Read also: യുപിയിൽ ബിജെപി നേതാവിന് നേരെ വെടിയുതിർത്ത് അജ്ഞാത സംഘം