രാജ്യത്ത് 24 മണിക്കൂറിൽ 12,899 കോവിഡ് രോഗബാധിതർ; 15 മരണം

By Team Member, Malabar News
12899 New Covid Cases In India And 15 Covid Deaths
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 12,899 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകളെ അപേക്ഷിച്ച് പ്രതിദിന കണക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 13,216 പേർക്കാണ് കോവിഡ് ബാധിച്ചത്. കൂടാതെ 15 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,32,96,692 ആയി ഉയർന്നു. കൂടാതെ രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഉയർച്ച മൂലം രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 72,474 ആയി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,518 ആളുകളാണ് രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്‌തരുടെ എണ്ണം 4,26,99,363 ആണ്. കൂടാതെ നിലവിൽ രാജ്യത്തെ പ്രതിദിന കോവിഡ് മുക്‌തി നിരക്ക് 98.62 ശതമാനമാണ്.

Read also: യുപിയിൽ ബിജെപി നേതാവിന് നേരെ വെടിയുതിർത്ത് അജ്‌ഞാത സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE