കോഴിക്കോട്: കട്ടാങ്ങലിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ജീവനക്കാരന് കുത്തേറ്റു. ഈസ്റ്റ് മലയമ്മ പരപ്പിൽ ഉമ്മറിനാണ് (40) കുത്തേറ്റത്. നെഞ്ചിന് ആഴത്തിൽ പരിക്കേറ്റ ഉമ്മർ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
ഇന്നലെ അർധരാത്രി ഫുഡ്ഡീസ് ഹോട്ടലിലായിരുന്നു സംഭവം. ജീപ്പിൽ എത്തിയവരാണ് ആക്രമിച്ചതെന്ന് മറ്റ് ജീവനക്കാർ പറയുന്നു. കുന്നമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Most Read: വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച പ്രതികൾക്ക് ജാമ്യം; തകർന്നത് സിപിഎം ഗൂഢാലോചനയെന്ന് സതീശൻ