ന്യൂഡെൽഹി: രാജ്യത്ത് നീതി ആയോഗ് സിഇഒ ആയി പരമേശ്വരൻ അയ്യരെ നിയമിച്ചു. ഈ മാസം 30ആം തീയതി നിലവിലെ സിഇഒ അമിതാഭ് കാന്ത് വിരമിക്കുന്ന ഒഴിവിലേക്കാണ് ഇപ്പോൾ പരമേശ്വരൻ അയ്യരെ നിയമിച്ചിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തേക്കാണ് നിയമനം. കൂടാതെ മുൻ യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയാണ് പരമേശ്വരൻ അയ്യർ.
അതേസമയം തന്നെ ഇന്റലിജൻസ് ബ്യൂറോയുടെ ഡയറക്ടറായി തപൻ കുമാർ ദേഖയെയും നിയമിച്ചു. നിലവിൽ ഇൻറലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടർ ആണ് തപൻ കുമാർ.
Read also: അഗ്നിപഥ്; കോൺഗ്രസിന്റെ സത്യാഗ്രഹം ജൂൺ 27ന്