ഇടുക്കിയിൽ നായാട്ടിനിടെ വെടിയേറ്റ് മരിച്ച യുവാവിനെ കുഴിച്ചിട്ടു; പ്രതികൾ പിടിയിൽ

By Trainee Reporter, Malabar News
Karamana Koodathil family death case
Representational image

തൊടുപുഴ: ഇടുക്കിയിൽ നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു. ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. ഇയാളുടെ കൂടെ ഉണ്ടായിരുന്നവർ മഹേന്ദ്രന്റെ മൃതദേഹം ആരും അറിയാതെ പോതമേട വനത്തിൽ കുഴിച്ചിടുകയായിരുന്നു. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റാണ് മരണമെന്നാണ് വിവരം.

സംഭവത്തിൽ കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പോലീസിൽ കീഴടങ്ങിയിട്ടുണ്ട്. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം കുഴിച്ചിടുക ആയിരുന്നുവെന്നും പോലീസ് വ്യക്‌തമാക്കി. കഴിഞ്ഞ 28 ആം തീയതിയാണ് മഹേന്ദ്രനെ കാണാതാകുന്നത്.

തുടർന്ന് ജൂലൈ രണ്ടാം തീയതി ബന്ധുക്കൾ ഇയാളെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ മഹേന്ദ്രൻ നായാട്ടിന് പോയിരുന്നതായി പോലീസ് കണ്ടെത്തി. പിന്നീട്, പോലീസ് അന്വേഷണം നടക്കുന്നത് അറിഞ്ഞ നായാട്ട് സംഘത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ പോലീസ് സ്‌റ്റേഷനിൽ എത്തുകയും നടന്ന വിവരങ്ങൾ തുറന്ന് പറയുകയുമായിരുന്നു.

നായാട്ടിനിടെ മഹേന്ദ്രന് അബദ്ധത്തിൽ വെടിയേറ്റതാണെന്നും മൃതദേഹം കുഴിച്ചിട്ടുവെന്നുമാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. ഇതോടെ പോലീസ് സംഘം മൃതദേഹം കുഴിച്ചിട്ട സ്‌ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ ഇതുവരെ മൃതദേഹം കണ്ടെത്തിയിട്ടില്ല. അടുത്ത മണിക്കൂറിൽ സ്‌ഥലത്തെ മണ്ണ് മാറ്റി പരിശോധന നടത്തും.

Most Read: വനത്തിൽ അതിക്രമിച്ച് കയറി; കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ- വ്‌ളോഗർക്ക് എതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE