ന്യൂഡെൽഹി: പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും തെലങ്കാനയിലും അതിശക്തമായ മഴ തുടരുന്നു. കനത്ത മഴയിലും പ്രളയദുരന്തത്തിലും മഹാരാഷ്ട്രയിൽ 103 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. മഹാരാഷ്ട്ര കോരാഡിയിലെ ഖൽസ ആഷ് ബണ്ട് തകർന്നു. മേഖലയിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ഗുജറാത്തിലെ തീരദേശ മേഖലകളെയും പ്രളയം അതിതീവ്രമായി ബാധിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
തെലങ്കാനയിൽ കഴിഞ്ഞ അഞ്ചു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴക്ക് ശനിയാഴ്ച ശമനം ഉണ്ടായി. എന്നാൽ, ഇന്നും നാളെയും ശക്തമായ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
Most Read: കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മുടങ്ങിക്കിടന്ന ശസ്ത്രക്രിയകൾ തിങ്കളാഴ്ച