അഹമ്മദാബാദ്: ഗുജറാത്തിൽ 12 വയസ്സുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ബാനസ്കന്ത ജില്ലയിലെ ദീസ എന്ന സ്ഥലത്താണ് സംഭവം. ബൈക്കിൽ കയറ്റാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുക ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദന്തിവാഡ താലൂക്കിലെ മോതി ഭാഘർ ഗ്രാമത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്താണ് പെൺകുട്ടിയുടെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ രാവിലെ കണ്ടെടുത്തതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കുശാൽ ഓസ പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഹത്രസ് കേസ്; എസ് ഐ ടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചില്ല


































