കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശിയും രണ്ടാം വർഷ ഇലക്ട്രിക്കൽ എഞ്ചിനിയറിങ് വിദ്യാർഥിയുമായ നിധിൻ ശർമ(21) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കുക ആയിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ജീവിക്കാൻ താൽപര്യം ഇല്ലെന്ന് നിധിൻ സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നതായാണ് വിവരം. ഇക്കാര്യം പോലീസും അറിയിച്ചിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Most Read: മോശം പ്രകടനം; സംസ്ഥാന കോൺഗ്രസിൽ സമഗ്ര പുനഃസംഘടന ഉണ്ടായേക്കും






































