അടിമാലി: ഇടുക്കി അടിമാലി പണിയൻകുടിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അവശനിലയിൽ കണ്ടെത്തിയ നാലുവയസുകാരനായ മകനും മരിച്ചു. പറുസുറ്റി പെരുമ്പള്ളിക്കുന്നേൽ ഷാലറ്റിന്റെ ഭാര്യ രഞ്‌ജിനി (30), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്.
രഞ്‌ജിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളിൽ ചെന്ന് അവശനിലയിലാണ് ആദിത്യനെ കണ്ടെത്തിയത്. അടിമാലിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്‌തമായിട്ടില്ല.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!





































