‘ബേപ്പൂരിൽ പിവി. അൻവർ യുഡിഎഫ് സ്‌ഥാനാർഥി’; എംഎൽഎ ആവുമെന്ന് സണ്ണി ജോസഫ്

മന്ത്രി പിഎ. മുഹമ്മദ് റിയാസാണ് മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ. റിയാസ് വീണ്ടും പോരിനിറങ്ങിയാൽ സംസ്‌ഥാനം ഉറ്റുനോക്കുന്ന മൽസരം നടക്കുന്ന മണ്ഡലമായി ബേപ്പൂർ മാറും.

By Senior Reporter, Malabar News
pv anvar mla
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പിവി അൻവർ യുഡിഎഫ് സ്‌ഥാനാർഥിയായി ബേപ്പൂർ മണ്ഡലത്തിൽ മൽസരിക്കും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്‌. അൻവർ ബേപ്പൂരിൽ ജയിച്ച് എംഎൽഎ ആവുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

അൻവർ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നേരത്തെ, മണ്ഡലത്തിലെ പ്രമുഖരെ നേരിട്ട് കണ്ട് അൻവർ പിന്തുണ തേടിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അൻവറിനെ നിർത്തി ശക്‌തമായ മൽസരം നടത്താമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.

ഭരണവിരുദ്ധ വികാരമുണ്ടായാൽ അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂരെന്നും കോൺഗ്രസ് വിലയിരുത്തുന്നു. മുന്നണി ധാരണാപ്രകാരം ബേപ്പൂർ മാത്രമാകും തൃണമൂലിന് നൽകുക. മന്ത്രി പിഎ. മുഹമ്മദ് റിയാസാണ് മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ. റിയാസ് വീണ്ടും പോരിനിറങ്ങിയാൽ സംസ്‌ഥാനം ഉറ്റുനോക്കുന്ന മൽസരം നടക്കുന്ന മണ്ഡലമായി ബേപ്പൂർ മാറും.

Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE