തുർക്കി വേണ്ട; ഇറാൻ- യുഎസ് ആണവചർച്ചകൾ നാളെ ഒമാനിൽ

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിലാണ് ആണവ ചർച്ചകൾ ഒമാനിൽ വെച്ച് നടത്താമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സമ്മതിച്ചത്.

By Senior Reporter, Malabar News
Donald Trump and Ayatollah Ali Khamenei
ഡൊണാൾഡ് ട്രംപ്, ആയത്തുള്ള അലി ഖമനയി (Image Courtesy: Hindustan Times)
Ajwa Travels

വാഷിങ്ടൻ: ഇറാൻ- യുഎസ് ആണവചർച്ചകൾ വെള്ളിയാഴ്‌ച (നാളെ) ഒമാനിൽ വെച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിലാണ് ആണവ ചർച്ചകൾ ഒമാനിൽ വെച്ച് നടത്താമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സമ്മതിച്ചത്.

നേരത്തെ, തുർക്കിയിൽ വെച്ച് ചർച്ചകൾ നടക്കുമെന്നായിരുന്നു രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നത്‌. എന്നാൽ, ഒമാനിൽ വെച്ച് ചർച്ച മതിയെന്ന് യുഎസ് നിർദ്ദേശിക്കുകയായിരുന്നു. അതേസമയം, ആണവ ചർച്ചകൾക്ക് മുന്നോടിയായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്‌ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.

ഖമനയി വളരെയധികം ആശങ്കാകുലൻ ആകണമെന്നാണ് ട്രംപ് പറഞ്ഞത്. ഇറാനെ ഒരു ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്‌തമാക്കിയിട്ടുണ്ട്. ആണവ ചർച്ച വിജയിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും എന്നാൽ, മേഖലയിലെ അറബ് നേതാക്കളോടുള്ള ബഹുമാനം കണക്കിലെടുത്താണ് ചർച്ചയുമായി മുന്നോട്ട് പോകുന്നതെന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE