കോഴിക്കോട്: വലിയങ്ങാടിയിൽ കോൺക്രീറ്റ് കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റു. താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് സൺഷെയ്ഡ് തകർന്നുവീണത്. കോൺക്രീറ്റ് സ്ളാബുകൾക്കിടയിൽ കുടുങ്ങിപ്പോയ നാലുപേരെ മറ്റു തൊഴിലാളികളും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ഉള്ളിൽ ഇനിയും ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഒട്ടനവധി ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റിനടിയിൽ പെട്ടിട്ടുണ്ട്. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡാണ് തകർന്നുവീണത്.
നിരവധി വ്യാപാര സ്ഥാപനങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. വലിയങ്ങാടിയിലെ തൊഴിലാളികൾ സാധാരണ വിശ്രമിക്കാറുള്ളത് ഈ കെട്ടിടത്തിന് പുറത്താണ്. അപകടം നടന്നതിന് പിന്നാലെ ഉള്ളിൽ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഒരാളെ ഫയർഫോഴ്സ് എത്തി സ്ളാബ് മുറിച്ചുമാറ്റി പുറത്തെടുത്ത ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ






































