‘മലങ്കര സഭ ഭിന്നിക്കരുത്’; പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്‌ത്‌ ഓർത്തഡോക്‌സ് സഭ

പ്രധാനമന്ത്രിയും യാക്കോബായ സഭാ നേതൃത്വവും ഡെൽഹിയിൽ വെച്ച് നടത്തിയ ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.

By Senior Reporter, Malabar News
Baselios Marthoma Mathews
ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
Ajwa Travels

തിരുവനന്തപുരം: മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് സ്വാഗതം ചെയ്‌ത്‌ ഓർത്തഡോക്‌സ് സഭ. പ്രധാനമന്ത്രിയും യാക്കോബായ സഭാ നേതൃത്വവും ഡെൽഹിയിൽ വെച്ച് നടത്തിയ ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.

സഭാ തർക്കത്തിൽ 1958, 1995, 2017 കോടതി വിധികളെല്ലാം ഇക്കാര്യം തന്നെയാണ് പറയുന്നതെന്നും കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടി. കോട്ടയം പഴയ സെമിനാരിയിൽ പരിശുദ്ധ വട്ടശേരിയിൽ തിരുമേനിയുടെ ഓർമപ്പെരുന്നാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടശേരിയിൽ തിരുമേനിയുടെ കാലം മുതൽ മലങ്കര സഭയുടെയും നിലപാട് ഇത് തന്നെയെന്നും കാതോലിക്കാ ബാവ പറഞ്ഞു.

ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് മലങ്കര സഭ കേന്ദ്ര-സംസ്‌ഥാന സർക്കാരുകളെ അറിയിച്ചിട്ടുള്ളതാണ്. പൗരാണിക പാരമ്പര്യമുള്ള യഥാർഥ ഭാരതീയ സഭയെന്ന വിശേഷണമാണ് സഭയ്‌ക്ക്‌ ബിജെപിയും ആർഎസ്എസും നൽകിയിട്ടുള്ളത്. ഭാഗിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി സമ്മതം മൂളുമെന്ന് കരുതുന്നില്ല.

മലങ്കരയുടെ അസ്ഥിത്വത്തിനെതിരായുള്ള നിലപാട് ആരും സ്വീകരിക്കില്ല. നിഖ്യാ സുന്നഹദോസ് വിളിച്ചുകൂട്ടിയ കുസ്‌തന്തീനോസ് ചക്രവർത്തിയും സഭകളുടെ യോജിപ്പാണ് ചർച്ച ചെയ്‌തത്‌. സഭാ സമാധാനത്തിന് മറ്റെങ്ങും പോകേണ്ടതില്ല. സ്വത്വവും സത്യവും മനസിലാക്കിയാൽ മാത്രം മതിയെന്നും കാതോലിക്കാ ബാവ പറഞ്ഞു.

യാക്കോബായ സഭാ നേതൃത്വവുമായുള്ള ചർച്ചയിൽ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മോർ ഇഗ്‌നോത്തിയോസ്‌ അപ്രേം ദ്വിതിയനെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും കൂടിക്കാഴ്‌ചയിൽ വിവിധ വിഷയങ്ങൾ ചർച്ചയായെന്നും മോദി എക്‌സിൽ കുറിച്ചു.

Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE