‘ഹോർമുസ് നിയന്ത്രണം തുടരും, രക്‌തത്തിന് പ്രതികാരം ചെയ്യാൻ മറക്കില്ല’

By Senior Reporter, Malabar News
Mojtaba Khamenei
ഇറാൻ പരമോന്നത നേതാവ് മൊജ്‌തബ ഖമനയി (Image Courtesy: The Guardian)
Ajwa Travels

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ഞങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്‌തബ ഖമനയി. ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട രക്‌തസാക്ഷികളായവരുടെ രക്‌തത്തിന് പ്രതികാരം ചെയ്യാൻ ഞങ്ങൾ മറക്കില്ലെന്നും മൊജ്‌തബ ഖമനയി പറഞ്ഞു.

ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്‌തപ്പോഴാണ്‌ മൊജ്‌തബ ഖമനയി ഇക്കാര്യം വ്യക്‌തമാക്കിയത്‌.

”അയൽ രാജ്യങ്ങളുമായുള്ള സൗഹൃദങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ, യുഎസ് താവളങ്ങളെ ലക്ഷ്യമിടും. എത്രയും പെട്ടെന്ന് ഗൾഫ് രാജ്യങ്ങളിലുള്ള യുഎസ് സൈനിക താവളങ്ങൾ അടച്ചുപൂട്ടണം. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം തുടരും. ഇറാൻ ഒരിക്കലും പിൻമാറില്ല. പൂർണ ശക്‌തിയോടെ പ്രതിരോധിക്കും. ആയത്തുള്ള അലി ഖമനയിക്ക് വേണ്ടി മാത്രമല്ല, യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട ഓരോ പൗരനും വേണ്ടി പ്രതികാരം ചെയ്യും”- മൊജ്‌തബ പറഞ്ഞു.

Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE