കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ കേരള കോൺഗ്രസ് (എം) സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. 12 മണ്ഡലങ്ങളിലാണ് കേരള കോൺഗ്രസ് എം മൽസരിക്കുന്നത്. പാലായിൽ ജോസ് കെ മാണി തന്നെ മൽസരിക്കും. ഇടുക്കിയിൽ റോഷി അഗസ്‌റ്റിനും കാഞ്ഞിരപ്പള്ളിയിൽ എൻ. ജയരാജും സ്‌ഥാനാർഥികളാകും.
ചങ്ങനാശേരിയിൽ അഡ്വ. ജോബ് മൈക്കിൾ, പൂഞ്ഞാറിൽ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ ചാലക്കുടിയിൽ അഡ്വ. ബിജു ചിറയത്ത് റാന്നിയിൽ പ്രമോദ് നാരായണനും മൽസരിക്കും. തൊടുപുഴയിൽ സിറിയക് ചാഴിക്കാടനും പിറവത്ത് സാബു കെ ജേക്കബും ഇരിക്കൂറിൽ മാത്യു കുന്നപ്പള്ളിയും ജനവിധി തേടും. കടുത്തുരുത്തിയിൽ നിർമല ജിമ്മി, പെരുമ്പാവൂരിൽ ബേസിൽ പോൾ എന്നിവരും മൽസരിക്കും.
ഇന്ത്യൻ സോഷ്യലിസ്‌റ്റ് ജനതാദൾ മൽസരിക്കുന്ന മൂന്ന് മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെയും പ്രഖ്യാപിച്ചു. കോവളം സീറ്റിലെ സ്‌ഥാനാർഥിയെ കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി കെ. കൃഷ്‌ണൻകുട്ടി അറിയിച്ചു.
തിരുവല്ലയിൽ സംസ്‌ഥാന പ്രസിഡണ്ട് മാത്യു ടി. തോമസ് മൽസരിക്കും. കെ. കൃഷ്‌ണൻ കുട്ടി ഒഴിയുന്ന ചിറ്റൂരിൽ പാർട്ടി ജനറൽ സെക്രട്ടറി വി. മുരുകദാസ് മൽസരിക്കും. അങ്കമാലി സീറ്റിന് പകരം ഏറ്റെടുത്ത എറണാകുളത്ത് പാർട്ടി ജനറൽ സെക്രട്ടറി സാബു ജോർജ് ആണ് മൽസരിക്കുക.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം





































