ഹോർമുസ് കടലിടുക്ക് യുദ്ധത്തിന് മുൻപുള്ള അവസ്‌ഥയിലേക്ക് മടങ്ങില്ല; ഇറാൻ

മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഇറാന്റെ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് രംഗത്തെത്തിയത്. ഇത് ആഗോള ഊർജ വിതരണ ശൃംഖലയുടെ സുസ്‌ഥിരതയെ കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.

By Senior Reporter, Malabar News
Strait of Hormuz
ഹോർമുസ് കടലിടുക്ക് (Image Courtesy: The Economic Times)
Ajwa Travels

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാൻ. ഹോർമുസ് കടലിടുക്കിലെ സ്‌ഥിതിഗതികൾ യുദ്ധത്തിന് മുൻപുള്ള അവസ്‌ഥയിലേക്ക് മടങ്ങില്ലെന്നാണ് ഇറാന്റെ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിന്റെ മുന്നറിയിപ്പ്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലാണ് ഘാലിബാഫിന്റെ പരാമർശം.

ഇത് ആഗോള ഊർജ വിതരണ ശൃംഖലയുടെ സുസ്‌ഥിരതയെ കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. അതിനിടെ, ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറിയും ഇറാൻ പ്രത്യാക്രമണങ്ങളുടെ സൂത്രധാരനുമായ അലി ലാരിജാനി ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇറാൻ അർധ ഔദ്യോഗിക മാദ്ധ്യമമായ മെഹ്ർ ഏജസിയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്‌.

അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്‌സ് കമാൻഡർ ഗുലാം റിസ സുലൈമാനിയെയും കഴിഞ്ഞദിവസം രാത്രിയിലെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്‌സ് പറഞ്ഞു. സുലൈമാനി കൊല്ലപ്പെട്ടത് ഇറാൻ സൈന്യം നേരത്തെ സ്‌ഥിരീകരിച്ചിരുന്നു. ഇറാൻ തലസ്‌ഥാനമായ ടെഹ്‌റാനിലും ലബനൻ തലസ്‌ഥാനമായ ബെയ്‌റൂട്ടിലും ഇസ്രയേൽ ബോംബിങ് തുടരുകയാണ്.

യുഎസുമായി വെടിനിർത്തലിന് മധ്യസ്‌ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ച ശുപാർശകൾ ഇറാൻ തള്ളി. യുഎസിനെയും ഇസ്രയേലിനെയും മുട്ടുകുത്തിക്കാതെ സമാധാനത്തിന് സമയമാവില്ലെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്‌തബാ ഖമനയി പറഞ്ഞു. മൂന്നാഴ്‌ചയിലെത്തിയ യുദ്ധത്തിൽ ഇറാനിൽ ഇതുവരെ 1444 പേർ കൊല്ലപ്പെട്ടു. 15 യുഎസ് സൈനികരും കൊല്ലപ്പെട്ടു.

Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE