പ്രചാരണം; ദേശീയ നേതാക്കൾ കേരളത്തിലേക്ക്, രാഹുൽ ഗാന്ധി ബുധനാഴ്‌ച കോഴിക്കോട്ട്

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ ഉൾപ്പെടുത്തി ബുധനാഴ്‌ച കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന മഹാറാലിയെ രാഹുൽ അഭിസംബോധന ചെയ്യും.

By Senior Reporter, Malabar News
Rahul Gandhi
Ajwa Travels

കോഴിക്കോട്: യുഡിഎഫിന്റെ നിയമസഭാ പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്‌ച കോഴിക്കോട്ട് പ്രചാരണ റാലിയിൽ പങ്കെടുക്കും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ ഉൾപ്പെടുത്തി ബുധനാഴ്‌ച കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന മഹാറാലിയെ രാഹുൽ അഭിസംബോധന ചെയ്യും.

കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രധാന ദേശീയ- സംസ്‌ഥാന നേതാക്കൾ രാഹുലിനൊപ്പം വേദി പങ്കിടും. പ്രിയങ്ക ഗാന്ധി ഉൾപ്പടെ എഐസിസിയിലെ മുതിർന്ന നേതാക്കളും വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.

ഉമ്മൻ‌ചാണ്ടി ഹെൽത്ത് ഇൻഷുറൻസ്, വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ തുടങ്ങി യുഡിഎഫിന്റെ അഞ്ച് ഗ്യാരണ്ടികൾ കേരളത്തിൽ ഈമാസം ആദ്യം രാഹുൽ ഗാന്ധി അവതരിപ്പിച്ചിരുന്നു.

ബിജെപിയുടെ പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറ്റു ബിജെപി മുഖ്യമന്ത്രിമാർ, നേതാക്കൾ തുടങ്ങിയവരും സംസ്‌ഥാനത്ത്‌ എത്തുന്നുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും രണ്ടുതവണയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണയും കേരളത്തിൽ ബിജെപിയുടെ പ്രചാരണത്തിനെത്തും.

Most Read| പശ്‌ചിമേഷ്യൻ പ്രതിസന്ധി; വാണിജ്യ എൽപിജി വിഹിതം 20% വർധിപ്പിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE