സോണിയാഗാന്ധി ആശുപത്രിയിൽ; രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി

രാഹുലിന് പകരം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആകും കോഴിക്കോട്ടെ മഹാറാലിയിൽ പങ്കെടുക്കുക എന്നാണ് വിവരം.

By Senior Reporter, Malabar News
rahul gandhi
Ajwa Travels

കോഴിക്കോട്: ബീച്ചിൽ ഇന്ന് വൈകീട്ട് നടക്കുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. ശ്വാസതടസത്തെ തുടർന്ന് ചൊവ്വാഴ്‌ച രാത്രി ഡെൽഹി സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച മാതാവ് സോണിയാ ഗാന്ധിക്കൊപ്പമാണ് അദ്ദേഹം ഉള്ളത്.

രാഹുലിന് പകരം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആകും കോഴിക്കോട്ടെ മഹാറാലിയിൽ പങ്കെടുക്കുക എന്നാണ് വിവരം. വൈകീട്ട് 4.30ന് ആണ് കോഴിക്കോട് കടപ്പുറത്ത് മഹാറാലി. സംസ്‌ഥാനത്ത്‌ യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികളുടെ തുടക്കമാണിത്.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ യുഡിഎഫ് സ്‌ഥാനാർഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് മഹാറാലി. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ അടങ്ങിയ ഗ്യാരണ്ടി കാർഡ് റാലിയിൽ അവതരിപ്പിക്കും. യുഡിഎഫിന്റെ സംസ്‌ഥാനതല പ്രചാരണത്തിന് തയ്യാറാക്കിയ ബസും ഫ്‌ളാഗ് ഓഫ് ചെയ്യും. യുഡിഎഫ് സംസ്‌ഥാന നേതാക്കളും വേദിയിലെത്തും.

Most Read| സ്വയം പ്രഖ്യാപിത ലിംഗസ്വത്വം അംഗീകരിക്കില്ല; ട്രാൻസ്‌ജെൻഡർ ബിൽ പാസാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE