ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മദ്രസാ ബോർഡ് പിരിച്ചുവിടുന്നു. 2026 ജൂലൈ ഒന്നുമുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. ഹരിദ്വാറിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ഇനിമുതൽ സംസ്ഥാനത്തെ എല്ലാ മദ്രസകളും ഉത്തരാഖണ്ഡ് ബോർഡ് സിലബസ് പിന്തുടരണം. എല്ലാവർക്കും ഏകീകൃതവും ആധുനികവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് നീക്കത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സിലബസ് നടപ്പിക്കുന്നതിൽ പരാജയപ്പെടുന്ന മദ്രസകൾ അടച്ചുപൂട്ടൽ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
”വർഷങ്ങളായി പ്രവർത്തിക്കുന്ന മദ്രസ ബോർഡ് പിരിച്ചുവിടാൻ ഞങ്ങൾ തീരുമാനിച്ചു. 2026 ജൂലൈ മുതൽ എല്ലാ മദ്രസകളും ഉത്തരാഖണ്ഡ് എജ്യൂക്കേഷൻ ബോർഡ് നിർദ്ദേശിക്കുന്ന പാഠ്യപദ്ധതി പഠിപ്പിക്കണം”- ധാമി പറഞ്ഞു.
മദ്രസാ ബോർഡ് പിരിച്ചുവിടാനുള്ള തീരുമാനത്തെ ഹിന്ദു സംഘടനാ നേതാക്കൾ സ്വാഗതം ചെയ്തു. മദ്രസകളിൽ ഇനി മതപഠനത്തിനൊപ്പം സയൻസ്, മാത്തമാറ്റിക്സ്, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് വിദ്യാർഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സഹായിക്കുമെന്ന് സ്വാമി ചിദാനന്ദ് മുനി പറഞ്ഞു.
Most Read| ശസ്ത്രക്രിയാ പിഴവുകൾക്ക് തടയിടാൻ ആരോഗ്യവകുപ്പ്; മാർഗരേഖ പുറത്തിറക്കി






































