പരസ്യപ്രചാരണം അവസാനിച്ചു; ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് മറ്റന്നാൾ

142 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 23ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്.

By Senior Reporter, Malabar News
election
Rep. Image
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. നാളെ നിശബ്‌ദ പ്രചാരണമാണ്. മറ്റന്നാൾ 142 മണ്ഡലങ്ങൾ രണ്ടാംഘട്ടത്തിൽ വിധിയെഴുതും.

23ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 91.78% പോളിങ്ങാണ് രേഖപ്പെടുത്തിയത്. മേയ് നാലിനാണ് വോട്ടെണ്ണൽ. രണ്ടാംഘട്ടത്തിലും വാശിയൊട്ടും കുറയാത്ത പ്രചാരണമാണ് ബംഗാളിലുണ്ടായത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും തൃണമൂൽ കോൺഗ്രസിനായി മമത ബാനർജിയും അവസാനഘട്ട പ്രചാരണത്തിന് നേതൃത്വം നൽകി.

മമത ബാനർജി നയിച്ച പദയാത്രയും ജനസഭയും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് തൃണമൂൽ. എന്നാൽ, തൃണമൂലിനെ ഏതറ്റംവരെയും വിമർശിച്ച് ജനങ്ങളെ കൈയിലെടുക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി. ബംഗാളിന്റെ ഭാവിയെ കുറിച്ച് ഒരു ആശയവും ഇല്ലാത്ത പാർട്ടിയാണ് തൃണമൂലെന്നാണ് ബിജെപിയുടെ വിമർശനം.

അതേസമയം, ബിജെപിയും ടിഎംസിയും ബംഗാളിന് ഒരേപോലെ അപകടമാണെന്ന നിലപാടിലാണ് കോൺഗ്രസും സിപിഎമ്മും. അതിനിടെ, പശ്‌ചിമ ബംഗാളിലെ വോട്ടർമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന കത്തെഴുതി.

ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തനിക്ക് അൽപ്പം പോലും ക്ഷീണം അനുഭവപ്പെട്ടില്ലെന്നും അവിടെ നടത്തിയ റാലികളും റോഡ് ഷോകളും തീർഥാടനം പോലീസ് ആയിരുന്നെന്നും മോദി കത്തിൽ പറയുന്നു. ബംഗാളിലെ മുഴുവൻ ആളുകളും വികസനത്തിന് വേണ്ടി അക്ഷമയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്‌ചിമ ബംഗാളിൽ നിലനിൽക്കുന്നത് ജംഗിൾ രാജ് എന്നാണ് പ്രധാനമന്ത്രി ഇന്നലെ നടത്തിയ റാലിയിൽ പറഞ്ഞത്. ഭരണത്തിന്റെ പ്രധാന ഇരകൾ സ്‌ത്രീകൾ ആണെന്നും സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ഗുണ്ടകളെയും പീഡകരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു.

Most Read| ധീരമായി പോരാടും, സമാധാനം കണ്ടെത്തും; പുട്ടിനുമായി കൂടിക്കാഴ്‌ച നടത്തി അരാഗ്‌ചി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE